/kalakaumudi/media/post_banners/ebb71f72dd78e7359687ca3ed5516cbb15aa7f35ee59eefb522ab54134a7286e.jpg)
ശബരിമല: ശബരിമലയില്‍ കനത്ത ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച രാവിലെ എത്തിയ ഭക്തര്‍ക്ക് പോലും തിങ്കളാഴ്ച രാവിലെയാണ് ദര്‍ശനം സാധ്യമായത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഭക്തര്‍ 24 മണിക്കൂറിലേറെ ദര്‍ശനത്തിനായി കാത്തുനില്‍ക്കുകയാണ്. സന്നിധാനം മുതല്‍ നീലിമല വരെ തീര്‍ത്ഥാടകരുടെ നീണ്ടനിരയാണ്. തിരക്ക് വലിയ തോതില്‍ കൂടിയതോടെ പമ്പയിലേക്കുള്ള ഭക്തരുമായെത്തുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു മിനിറ്റില്‍ 72 പേര്‍ എന്ന കണക്കിലാണ് ഇപ്പോള്‍ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്നത്. പരമാവധി ആളുകളെ കയറ്റിവിടുന്നുണ്ടെങ്കിലും തിരക്കിന് ശമനമായിട്ടില്ല. അവധിയും ക്ഷേത്രത്തിലെ പ്രത്യേക പൂജാ ദിവസങ്ങളുമായതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണമായത്. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുന്ന ചൊവ്വാഴ്ചയും വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച ഒരുലക്ഷത്തിലേറെ പേരാണ് ഞായറാഴ്ച പതിനെട്ടാം പടി കയറിയത്. ഈ സീസണില്‍ ഒരുദിവസം പതിനെട്ടാം പടി കയറിയവരുടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.
അതേസമയം, തിരക്ക് നിയന്ത്രണവിധേയമാണ് എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
