ശബരിമല അരവണയില്‍ വീണ്ടും ഏലയ്ക്ക എത്തും; ഈ സീസണില്‍ തന്നെ!

ശബരിമലയിലെ അരവണ പായസത്തില്‍ നിന്ന് പടിയിറങ്ങിയ എലയ്ക്ക വീണ്ടും മല കയറാനൊരുങ്ങുന്നു. ഈ സീസണില്‍ തന്നെ ജൈവ ഏലയ്ക്ക ചേര്‍ത്ത അരവണ നിര്‍മിച്ച് വിതരണം ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

author-image
Web Desk
New Update
ശബരിമല അരവണയില്‍ വീണ്ടും ഏലയ്ക്ക എത്തും; ഈ സീസണില്‍ തന്നെ!

പ്രസാദ് മൂക്കന്നൂര്‍

പത്തനംതിട്ട: ശബരിമലയിലെ അരവണ പായസത്തില്‍ നിന്ന് പടിയിറങ്ങിയ എലയ്ക്ക വീണ്ടും മല കയറാനൊരുങ്ങുന്നു. ഈ സീസണില്‍ തന്നെ ജൈവ ഏലയ്ക്ക ചേര്‍ത്ത അരവണ നിര്‍മിച്ച് വിതരണം ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഇതിനായി വനം വികസന കോര്‍പറേഷനില്‍ നിന്ന് ജൈവ ഏലയ്ക്ക വാങ്ങുന്നതിനുള്ള നടപടികളായെന്നും പ്രസിഡന്റ് അറിയിച്ചു.

അരവണയില്‍ ചേര്‍ക്കുന്ന ഏലയ്ക്കയില്‍ കീടനാശിനി അംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി നേരത്തെ അരവണ വിതരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 6.65 ലക്ഷം ടണ്‍ അരവണയാണ് വിതരണം ചെയ്യാനാകാതെ സന്നിധാനത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതു വഴി 6.65 കോടി രൂപയുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടായത്.

ഇക്കുറി അരവണ വിതരണത്തില്‍ വേണ്ടത്ര സാമ്പത്തിക നേട്ടം ബോര്‍ഡിന് ലഭിച്ചിട്ടുമില്ല.

ഇക്കാരണത്താലാണ് ജൈവ ഏലയ്ക്ക ചേര്‍ത്തുള്ള അരവണ തയ്യാറാക്കാന്‍ തീരുമാനമെടുത്തത്.

ഏലയ്ക്ക ചേര്‍ക്കാത്ത അരവണയാണ് ഇപ്പോള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്.

ഒരു കൂട്ട് അരവണയില്‍ അരി, ശര്‍ക്കര, നെയ്യ്, പഴം, ഏലയ്ക്ക എന്നിങ്ങനെ 320 കിലോ സാധനങ്ങളാണ് ചേര്‍ക്കുന്നത്. ഇതില്‍ ഏലയ്ക്കയുടെ അളവ് 750 ഗ്രാമാണ്. സീസണില്‍ ഒരു ദിവസം 220 കൂട്ട് വരെ അരവണ തയ്യാറാകും. ഇതിനായി 150 കിലോഗ്രാം ഏലയ്ക്കയാണ് പ്രതിദിനം വേണ്ടത്.

Sabarimala temple aravana payasam