സഞ്ജയ് സിംഗിന്റെ അറസ്റ്റ്; വിശദീകരണം തേടി സുപ്രീം കോടതി

By Web Desk.20 11 2023

imran-azhar

 

 

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ എഎപി നേതാവ് സഞ്ജയ് സിംഗ് എം.പിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇഡിയോടും കേന്ദ്രസര്‍ക്കാരിനോടും ഡിസംബര്‍ 11 നകം വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തു സഞ്ജയ് സിംഗ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികരണം ആരാഞ്ഞത്.

 

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 4 ന് ഇഡി അറസ്റ്റ് ചെയ്ത സഞ്ജയ് സിംഗിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് തന്റെ അറസ്റ്റെന്ന വാദം തള്ളിയ ഹൈക്കോടതി സഞ്ജയ് സിംഗ് ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചാല്‍ കേസ് സ്വതന്ത്രമായി പരിഗണിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി.

 

ഇതേ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായ എഎപി നേതാവ് മനീഷ് സിസോദിയയ്ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

 

 

 

 

 

OTHER SECTIONS