/kalakaumudi/media/post_banners/d294f396e6d373f48675bc9a1489d445f390639495d37aa238d1f28d436f8b35.jpg)
ചെന്നൈ: ശങ്കര നേത്രാലയ സ്ഥാപകനും ചെയര്‍മാനും നേത്രരോഗ വിദഗ്ധനുമായ ഡോ. എസ് എസ് ബദരീനാഥ് (83) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റബിള്‍ നേത്രാലയങ്ങളിലൊന്നാണ് ചെന്നൈയിലെ ശങ്കര നേത്രാലയ. വിദേശത്ത് പഠനവും ഗവേഷണവും പൂര്‍ത്തിയാക്കിയ ശേഷം 1978-ലാണ് ഡോ. ബദരീനാഥ് ആശുപത്രി സ്ഥാപിച്ചത്. ശങ്കര നേത്രാലയ ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ക്കാണ് സൗജന്യ ചികിത്സ നല്‍കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോ.എസ്.എസ്.ബദരീനാഥിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി, നേത്രചികിത്സയിലെ 'ദര്‍ശനശാലി' ആയിരുന്നു ഡോ. ബദരീനാഥ് എന്ന പ്രധാനമന്ത്രി പറഞ്ഞു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">