പ്രഭാതസവാരിക്കിറങ്ങിയ പ്രധാനധ്യാപകന്‍ വാഹനമിടിച്ച് മരിച്ചു; വാഹനം നിര്‍ത്താതെ പോയി

തിരുവനന്തപുരം ദേശീയപാതയില്‍ പ്രഭാതസവാരിക്കിറങ്ങിയ പ്രധാനധ്യാപകന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കല്‍ ജിഎച്ച്എസ് സ്‌കൂളിലെ പ്രധാനധ്യാപകനും ശ്രീകാര്യം ചാവടിമുക്ക് സെയ്ന്റ് ജൂഡ് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ കൊട്ടാരക്കര കോട്ടവട്ടം സുരേഷ് ഭവനില്‍ സുരേഷ് കുമാര്‍(55) ആണ് മരിച്ചത്.

author-image
Web Desk
New Update
പ്രഭാതസവാരിക്കിറങ്ങിയ പ്രധാനധ്യാപകന്‍ വാഹനമിടിച്ച് മരിച്ചു; വാഹനം നിര്‍ത്താതെ പോയി

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയില്‍ പ്രഭാതസവാരിക്കിറങ്ങിയ പ്രധാനധ്യാപകന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കല്‍ ജിഎച്ച്എസ് സ്‌കൂളിലെ പ്രധാനധ്യാപകനും ശ്രീകാര്യം ചാവടിമുക്ക് സെയ്ന്റ് ജൂഡ് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ കൊട്ടാരക്കര കോട്ടവട്ടം സുരേഷ് ഭവനില്‍ സുരേഷ് കുമാര്‍(55) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ദേശീയപാതയില്‍ മാങ്കുഴിക്ക് സമീപമായിരുന്നു അപകടം. ചാവടിമുക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് പാങ്ങപ്പാറ ഭാഗത്തേക്കു നടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. റോഡിന്റെ മധ്യത്തായി പരിക്കേറ്റ നിലയില്‍ കിടന്ന സുരേഷ് കുമാറിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം എസ്.എം.വി. സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു സുരേഷ് കുമാര്‍. ഭാര്യ: കെ.എ.രൂപ(സീനിയര്‍ സൂപ്രണ്ട്, ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരം). മക്കള്‍, ഡോ. കെ.എസ്.സൗരവ്, കെ.എസ്.സന്ദീപ്.

Latest News accident morning walk headmaster newsupdte