ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യയിലെത്തും. ഇതേ തുടര്‍ന്ന് അയോധ്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 15,000 കോടിയുടെ വിവിധ പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്‍പ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെയും എന്‍എസ്ജി ഉദ്യോഗസ്ഥരെയും വിന്യസിച്ചുവെന്നും ലഖ്‌നൗ സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അറിയിച്ചു.
മുഴുവന്‍ പ്രദേശങ്ങളും ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ്. 3 ഡിഐജി, 17 എസ്പി, 38 അഡീഷണല്‍ എസ്പി, 82 ഡെപ്യൂട്ടി എസ്പി, 90 ഇന്‍സ്‌പെക്ടര്‍, 325 സബ് ഇന്‍സ്‌പെക്ടര്‍, 35 വനിതാ സബ് ഇന്‍സ്‌പെക്ടര്‍, 2000 കോണ്‍സ്റ്റബിള്‍, 14 കമ്പനി പിഎസി, 6 കമ്പനി സിആര്‍പിഎഫ് എന്നിവരെ സുരക്ഷയുടെ ഭാഗമായി വിന്യസിക്കും.
ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളവും പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷനും മോദി ഉദ്ഘാടനം ചെയ്യും. രണ്ട് പുതിയ അമൃത് ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.