നടി ഷക്കീലയെ വളര്‍ത്തുമകള്‍ മര്‍ദിച്ചതായി പരാതി

നടി ഷക്കീലയെ വളര്‍ത്തുമകളായ ശീതള്‍ മര്‍ദിച്ചതായി പരാതി. ഷക്കീലയുടെ അഭിഭാഷകയ്ക്കും മര്‍ദനമേറ്റതായാണ് റിപ്പോര്‍ട്ട്.

author-image
Web Desk
New Update
നടി ഷക്കീലയെ വളര്‍ത്തുമകള്‍ മര്‍ദിച്ചതായി പരാതി

ചെന്നൈ: നടി ഷക്കീലയെ വളര്‍ത്തുമകളായ ശീതള്‍ മര്‍ദിച്ചതായി പരാതി. ഷക്കീലയുടെ അഭിഭാഷകയ്ക്കും മര്‍ദനമേറ്റതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് പൊലീസ് ശീതളിനെതിരെ കേസ് എടുത്തിട്ടുണ്ട്. അതേ സമയം ഷക്കീലയ്‌ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഷക്കീലയുടെ വസതിയില്‍ വച്ചാണ് ഷക്കീലയും മകള്‍ ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കം പിന്നീട് മര്‍ദനത്തിലേക്ക് നീങ്ങി എന്നാണ് വിവരം. ഷക്കീലയാണ് ആക്രമണ വിവരം സുഹൃത്തായ നര്‍മ്മദയെ അറിയിച്ചത്. ശേഷം അഭിഭാഷകയായ സൗന്ദര്യയ്ക്കൊപ്പം നര്‍മ്മദ ഷക്കീലയുടെ അടുത്ത് എത്തിയിരുന്നു.

കുടുംബ പ്രശ്‌നങ്ങളും പണത്തെ ചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലെത്തിയത് എന്നാണ് പ്രഥമിക വിവരം.

ആക്രമണത്തില്‍ പരിക്കേറ്റ അഭിഭാഷക സൗന്ദര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരു

ഭാഗവും അന്വേഷണം നടത്തിയ ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്ന് പൊലീസ് അറിയിച്ചു.

shakkeela Latest News actress newsupdate CHENNAI