/kalakaumudi/media/post_banners/e71388e4b13e502abe05178d0a2920ba737eaad48c735afa0b3975290e649e53.jpg)
ഡല്‍ഹി: ശശി തരൂരിനെ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. പാര്‍ട്ടിയുടെ ഡാറ്റാ അനലിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായ പ്രവീണ്‍ ചക്രവര്‍ത്തിയാണ് പുതിയ ചെയര്‍മാന്‍.
തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായതിനെ തുടര്‍ന്നാണ് ഈ മാറ്റമെന്ന് നേതൃത്വം വിശദീകരിച്ചു. തരൂരിന് നിലവില്‍ പാര്‍ട്ടിയില്‍ മറ്റ് പദവികളൊന്നുമില്ല.
പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു തരൂര്‍. 2017 ആണ് രാഹുല്‍ ഗാന്ധിയുടെ ആശയത്തില്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സ്ഥാപിതമായത്.
രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ള പ്രൊഫഷണലുകള്‍ക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്.