/kalakaumudi/media/post_banners/980d5f565a86d897fb1fba2a8eefe0e44b401b17570170fe7630cbdb50a83a7b.jpg)
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ജനങ്ങളുടെ ആശീര്‍വാദവും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും കാരണം വന്‍ ഭൂരിപക്ഷത്തോടെ ഭാരതീയ ജനതാ പാര്‍ട്ടി വീണ്ടും മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കും.
ബിജെപിയുടെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന് ശിവരാജ് സിംഗ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 154 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.
കോണ്‍ഗ്രസ് 73 സീറ്റിലും മറ്റുള്ളവര്‍ 3 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച കമല്‍നാഥ് ഉള്‍പ്പെടെയുള്ളവര്‍ മധ്യപ്രദേശില്‍ പിന്നിലാണ്.
വോട്ടെണ്ണല്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കമല്‍നാഥ് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. താന്‍ ഒരു ട്രെന്‍ഡും കണ്ടിട്ടില്ല.
രാവിലെ 11 വരെയുളള ഫലം നോക്കേണ്ടതില്ല. വളരെ ആത്മവിശ്വാസമുണ്ട്. വോട്ടര്‍മാരെ വിശ്വസിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.