/kalakaumudi/media/post_banners/b60d5dd727a747d415ee6eb47d1364ff13f76dabe29ad132bf1f6adaf8137bd1.jpg)
ഡല്‍ഹി: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി മുഖമായി ഉയര്‍ത്തിപ്പിടിക്കാതെ ഒന്നിച്ച് മുന്നോട്ട് നീങ്ങി ബിജെപി. പാര്‍ട്ടി നല്‍കുന്ന എന്ത് ചുമതലയും നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ദ ഹിന്ദുവിനോട് പറഞ്ഞു.
മധ്യപ്രദേശില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ വീണ്ടും മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ഞാനും ബിജെപിയുടെ ഒരു സാധാരണ പ്രവര്‍ത്തകനാണ്, പാര്‍ട്ടി എനിക്ക് നല്‍കിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടത് തന്റെ കടമയാണെന്ന് ആണ് ശിവരാജ് സിംഗ് ചൗഹാന്‍ മറുപടി നല്‍കിയത്.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്‌നേഹം മാത്രാമാണ് എനിക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. മധ്യപ്രദേശില്‍ ബിജെപിക്ക് അനുകൂലമായ വികാരമാണുള്ളതെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
കൂടാതെ, ഭരണവിരുദ്ധ ഘടകം, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കര്‍മ്മ പദ്ധതികള്‍, ചോദ്യ പേപ്പര്‍ ചോര്‍ച്ച തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പൊലീസ് നിയമനത്തിന് സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം നല്‍കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. ഇപ്പോള്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് 35 ശതമാനവും അധ്യാപക ജോലികള്‍ക്ക് 50 ശതമാനം സംവരണവും നല്‍കുന്നുണ്ട്.
സ്ത്രീകള്‍ക്ക് പണം ലഭിച്ചാല്‍ അവര്‍ക്ക് ആത്മവിശ്വാസം ലഭിക്കും, കൂടാതെ ആത്മാഭിമാനം വര്‍ധിക്കുകയും ചെയ്യും. ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ ഞങ്ങള്‍ 2,200 കോടി അടച്ചു.
സമന്‍നിധിയിലൂടെ കര്‍ഷകര്‍ക്ക് മോദി 12,000 രൂപ നല്‍കുന്നുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവമുണ്ടായപ്പോള്‍ അത്തരം പ്രവൃത്തികളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.