സ്‌കില്‍ ഡവലെപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസ്; ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം

സ്‌കില്‍ ഡവലെപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ച് ആന്ധ്ര ഹൈക്കോടതി.

author-image
Priya
New Update
സ്‌കില്‍ ഡവലെപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസ്; ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം

ബെംഗളൂരു: സ്‌കില്‍ ഡവലെപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ച് ആന്ധ്ര ഹൈക്കോടതി.

നാല് ആഴ്ചത്തേക്കാണ് നായിഡുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന നായിഡുവിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് നായിഡു നല്‍കിയ അപേക്ഷയില്‍ കോടതി അടുത്ത മാസം 9 ന് വാദം കേള്‍ക്കും. സെപ്റ്റംബര്‍ 9 നാണ് നായിഡു ആന്ധ്ര സിഐഡി അഴിമതിക്കേസില്‍ അറസ്റ്റിലാവുന്നത്.

അതേസമയം, ആന്ധ്ര സിഐഡി നായിഡുവിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പായാണ് മറ്റൊരു അഴിമതിക്കേസ് സിഐഡി രജിസ്റ്റര്‍ ചെയ്തത്.

ഭരണകാലത്ത് അനധികൃതമായി മദ്യനിര്‍മാണക്കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചു എന്നാണ് കേസ്. നായിഡു ഇതില്‍ മൂന്നാം പ്രതിയാണ്. 

Skill Development Corporation Corruption case Chandrababu Naidu