/kalakaumudi/media/post_banners/62beb52758a02b408a7ca87c3951829521973bf334e05fc61a500fe47a6c7456.jpg)
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പുകയാക്രമണക്കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയില്‍
പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു.
30 എംപിമാരെയാണു സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള 6 എംപിമാരും ഉള്‍പ്പെടുന്നുണ്ട്. ഇ.ടി.മുഹമ്മദ് ബഷീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരടക്കമുള്ള എംപിമാരെയാണു സസ്‌പെന്‍ഡ് ചെയ്തത്.
ലോക്‌സഭയിലെ അതിക്രമത്തെക്കുറിച്ചു ചര്‍ച്ച ആവശ്യപ്പെട്ട 15 പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.