'അബുന്‍ഡന്‍സ് ഇന്‍ മില്ലെറ്റ്‌സ്'; മോദി നിര്‍ദേശിച്ച ഗാനം ഗ്രാമി അവാര്‍ഡ് നോമിനേഷന്‍ പട്ടികയില്‍

പ്രധാനമന്ത്രി നരേന്ദമോദിയും ഇന്ത്യന്‍-അമേരിക്കന്‍ ഗായിക ഫല്‍ഗുനി ഷായും (ഫലു) ഒരുമിച്ച 'അബുന്‍ഡന്‍സ് ഇന്‍ മില്ലെറ്റ്‌സ്' എന്ന ഗാനം 2024 ലെ ഗ്രാമി പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം നേടി. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ് വിഭാഗത്തിലേക്ക് ആണ് ഗാനത്തിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.

author-image
Priya
New Update
'അബുന്‍ഡന്‍സ് ഇന്‍ മില്ലെറ്റ്‌സ്'; മോദി നിര്‍ദേശിച്ച ഗാനം ഗ്രാമി അവാര്‍ഡ് നോമിനേഷന്‍ പട്ടികയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദമോദിയും ഇന്ത്യന്‍-അമേരിക്കന്‍ ഗായിക ഫല്‍ഗുനി ഷായും (ഫലു) ഒരുമിച്ച 'അബുന്‍ഡന്‍സ് ഇന്‍ മില്ലെറ്റ്‌സ്' എന്ന ഗാനം 2024 ലെ ഗ്രാമി പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം നേടി. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ് വിഭാഗത്തിലേക്ക് ആണ് ഗാനത്തിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍-അമേരിക്കന്‍ ഗായിക ഫല്‍ഗുനി ഷാ(ഫലു), ഭര്‍ത്താവ് ഗൗരവ് ഷാ എന്നിവരാണ് പോഷകാഹാരമായ ധാന്യത്തെക്കുറിച്ച് പറയുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളു ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ യുഎസ് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 'അബുന്‍ഡന്‍സ് ഇന്‍ മില്ലെറ്റ്‌സ്' ഗാനത്തിന്റെ ആല്‍ബം പ്രകാശനം ചെയ്തത്.

പോഷകാഹാരമായ ധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച പ്രത്യേക ഗാനമാണിതെന്ന് ഫലു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

യുഎന്നില്‍ 2023നെ അന്താരാഷ്ട്ര ധാന്യ വര്‍ഷമായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് 'അബണ്ടന്‍സ് ഇന്‍ മില്ലറ്റ്‌സ്' എന്ന ഗാനമെന്ന് എക്സില്‍ ഗാനം പങ്കുവെച്ച് ഗായിക ഫലു പറഞ്ഞു.

അദ്ദേഹവുമായി സഹകരിച്ച്, ധാന്യത്തെ പ്രോത്സാഹിപ്പിക്കാന്‍ ഒരു ഗാനം എഴുതുകയും ധാന്യം വളര്‍ത്താന്‍ കര്‍ഷകരെ സഹായിക്കുകയും ലോകത്തെ പട്ടിണി ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്തതില്‍ ബഹുമാനമുണ്ടെന്നും അവര്‍ പറഞ്ഞു.

ധാന്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിച്ച ഗാനത്തിന് പ്രധാനമന്ത്രി ഫലുവിനെ പ്രശംസിച്ചിരുന്നു. ഷാഡോ, എലോണ്‍, ഫീല്‍, മിലാഗ്രോ വൈ ഡിസാസ്റ്റര്‍, പാഷ്‌തോ എന്നിവയാണ് മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ് വിഭാഗത്തിലേക്ക് നോമിനേഷന്‍ പട്ടികയിലുള്ള മറ്റ് ഗാനങ്ങള്‍.

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

narendra modi grammy award Abundance in Millets