/kalakaumudi/media/post_banners/75c5b6bc7a0b83217da056d16f6fc2ba0a7cc87795221f1783d348b5f5228e5a.jpg)
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യക്തപരമായ ക്ഷണം എന്ന നിലയിലായിരിക്കും സോണിയ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുക.
സോണിയ ഗാന്ധി നേരിട്ട് എടുത്ത തീരുമാനമാണിത്.കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെയാണ് ബിജെപി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ലോക്സഭാ കക്ഷി നേതാവായ അധിര്‍രജ്ഞന്‍ ചൗധരിയെ പങ്കെടുപ്പിക്കുന്നത് കുഴപ്പത്തില്‍ ചാടിക്കില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ ചൗധരിക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നാണ് വിവരം.