യുഎന്നിലെ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച് സോണിയ

രൂക്ഷമായി തുടരുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ വെടിനിര്‍ത്തല്‍ ആഹ്വാനവുമായി യുഎന്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന ഇന്ത്യന്‍ നിലപാടിനെ ശക്തമായി എതിര്‍ക്കുന്നതായി സോണിയ ഗാന്ധി പറഞ്ഞു

author-image
Web Desk
New Update
യുഎന്നിലെ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച് സോണിയ

ന്യൂഡല്‍ഹി: രൂക്ഷമായി തുടരുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ വെടിനിര്‍ത്തല്‍ ആഹ്വാനവുമായി യുഎന്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്ന ഇന്ത്യന്‍ നിലപാടിനെ ശക്തമായി എതിര്‍ക്കുന്നതായി സോണിയ ഗാന്ധി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധിയുടെ വിമര്‍ശനം.

യുദ്ധക്കെടുതികള്‍ തീവ്രമാക്കി നിസ്സഹായരായ ജനങ്ങളോട് ഇസ്രായേല്‍ പ്രതികാരം വീട്ടുകയാണ്. ഹമാസിന്റെ ആക്രമണങ്ങളെ കോണ്‍ഗ്രസ് ശക്തമായി തള്ളിപ്പറഞ്ഞതാണ്. ഇസ്രായേലുമായി സഹവര്‍ത്തിത്വത്തില്‍ കഴിയുന്ന സ്വതന്ത്ര പരമാധികാര പാലസ്തീന്‍ രാഷ്ട്രത്തെയാണ് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത്.

വിഷയത്തില്‍ പ്രധാന രാഷ്ട്രങ്ങള്‍ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രസ്താവന ഇസ്രായേലിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായിരുന്നു. മനുഷ്യത്വമാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്. യുദ്ധത്തിനെതിരെ വലിയ ശബ്ദം ഉയരണം. സോണിയ വ്യക്തമാക്കുന്നു.

congress party sonia gandhi israel hamas conflict India