15 വര്‍ഷം നീണ്ട നിയമപോരാട്ടം; സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ ശിക്ഷാ വിധി 25 ന്

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്. 15 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി വരുന്നത്.

author-image
Priya
New Update
15 വര്‍ഷം നീണ്ട നിയമപോരാട്ടം; സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ ശിക്ഷാ വിധി 25 ന്

ഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്. 15 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി വരുന്നത്.

കഴിഞ്ഞ 18ന് കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.

വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആദ്യ 4 പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കുന്നതിന് മുന്‍പ് പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉള്‍പ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശിക്ഷാ വിധിയിലുള്ള വാദം പൂര്‍ത്തിയായതോടെയാണ് സാകേത് സെഷന്‍സ് കോടതിയിലെ അഡീഷനല്‍ ജഡ്ജി എസ് രവീന്ദര്‍ കുമാര്‍ പാണ്ഡേ കേസ് ഇന്നത്തേക്കു മാറ്റിയത്.

നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും ആണ് കുറ്റം ചുമത്തിയിരിക്കുന്നത്.2008 സെപ്റ്റംബര്‍ 30 ന് പുലര്‍ച്ചെ കാറില്‍  വസന്ത്കുഞ്ചിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സൗമ്യ വിശ്വനാഥന്‍ വെടിയേറ്റു മരിച്ചത്.

വീടിനു സമീപം നെല്‍സണ്‍ മണ്ടേല റോഡില്‍ വച്ചായിരുന്നു അക്രമി സംഘം കാര്‍ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

delhi court Soumya Vishwanathan murder