ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് അരികിലെത്തി, ശേഷം ആക്രമണം; ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന് കഴുത്തില്‍ കുത്തേറ്റു

ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവ് ലീ ജെയ് മ്യുങിന് കഴുത്തില്‍ കുത്തേറ്റു. ഒരു സെന്റിമീറ്റര്‍ ആഴത്തിലാണ് കഴുത്തിലെ മുറിവ്. ബുസാന്‍ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന് കഴുത്തില്‍ കുത്തേല്‍ക്കുന്നത്.

author-image
Priya
New Update
ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് അരികിലെത്തി, ശേഷം ആക്രമണം; ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന് കഴുത്തില്‍ കുത്തേറ്റു

സിയോള്‍: ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവ് ലീ ജെയ് മ്യുങിന് കഴുത്തില്‍ കുത്തേറ്റു. ഒരു സെന്റിമീറ്റര്‍ ആഴത്തിലാണ് കഴുത്തിലെ മുറിവ്. ബുസാന്‍ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന് കഴുത്തില്‍ കുത്തേല്‍ക്കുന്നത്.

അക്രമിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. പുതിയ വിമാനത്താവളം വരാനിരിക്കുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഓട്ടോഗ്രാഫ് വേണമെന്ന് പറഞ്ഞ് അക്രമിയെത്തിയത്.

ശേഷം കഴുത്തില്‍ കത്തിവച്ച് കുത്തുകയായിരുന്നു. ലീയുടെ പേര് ആലേഖനം ചെയ്ത തൊപ്പി ധരിച്ചാണ് ആക്രമി എത്തിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലീയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി.

പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ലീ 2022 ല്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ യൂന്‍ സുക് യോളിനോട് പരാജയപ്പെട്ടിരുന്നു.

opposition leader Lee Jae-myung stabbed south korea