ആയോധ്യ ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണപ്രതിഷ്ഠ; ഇതേ ദിവസം കേരളത്തിലും വിവിധ പരിപാടികള്‍

ജനുവരി 22 ന് ആയോധ്യയിലെ രാമജന്മഭൂമി തീര്‍ഥ ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീരാമ പ്രാണപ്രതിഷ്ഠയുടെ സമയത്ത് കേരളത്തിലും വിവിധ പരിപാടികള്‍ നടത്തുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

author-image
Priya
New Update
ആയോധ്യ ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണപ്രതിഷ്ഠ; ഇതേ ദിവസം കേരളത്തിലും വിവിധ പരിപാടികള്‍

 

കൊച്ചി: ജനുവരി 22 ന് ആയോധ്യയിലെ രാമജന്മഭൂമി തീര്‍ഥ ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീരാമ പ്രാണപ്രതിഷ്ഠയുടെ സമയത്ത് കേരളത്തിലും വിവിധ പരിപാടികള്‍ നടത്തുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

22 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയാണ് പ്രാണപ്രതിഷ്ഠ നടക്കുക.ഈ സമയങ്ങളില്‍ കേരളത്തിലെ ഓരോ ഗ്രാമങ്ങളിലേയും പ്രധാന ക്ഷേത്രങ്ങളില്‍ ഭക്തജനസംഗമം നടത്തും.

അന്ന് വൈകുന്നേരം കേരളത്തിലെ 50 ലക്ഷം ഹൈന്ദവ വീടുകളില്‍ ദീപാവലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ വിജി തമ്പി, വി ആര്‍ രാജശേഖരന്‍, ജിജേഷ് പട്ടേരി എന്നിവര്‍ അറിയിച്ചു.

എല്ലാ വീടുകളിലും അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും ലഘുലേഖയും വിതരണം ചെയ്യും. ജനുവരി 1 മുതല്‍ 25 വരെ മുഴുവന്‍ വീടുകളിലും പ്രാണപ്രതിഷ്ഠാ സന്ദേശവുമായി സമ്പര്‍ക്ക പരിപാടി നടത്തും.

അയോധ്യയില്‍ നടക്കുന്ന ചടങ്ങില്‍ കേരളത്തില്‍ നിന്ന് മാതാ അമൃതാനന്ദമയി, മാര്‍ഗനിര്‍ദേശക മണ്ഡലം പ്രസിഡന്റ് സ്വാമി ചിദാനന്തപുരി, ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ എന്നിവരക്കം 100 പേര്‍ പങ്കെടുക്കും.

temple Ayodhya Sri Rama Prana Pratishtha