'തട്ടിക്കൊണ്ടുപോയി, ശരീരം മുഴുവന്‍ മുറിവുകള്‍'; ഇന്ത്യ തിരയുന്ന ഭീകരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ജമ്മു കാശ്മീരിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഖാജ ഷാഹിദിനെ (മിയാന്‍ മുജാഹിദ്) കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

author-image
Priya
New Update
'തട്ടിക്കൊണ്ടുപോയി, ശരീരം മുഴുവന്‍ മുറിവുകള്‍'; ഇന്ത്യ തിരയുന്ന ഭീകരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ഡല്‍ഹി: ജമ്മു കാശ്മീരിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഖാജ ഷാഹിദിനെ (മിയാന്‍ മുജാഹിദ്) കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

പാക്ക് അധിനിവേശ കശ്മീരില്‍ നിന്നാണ് ലഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍ ആയ ഷാഹിദിന്റെ മൃതദേഹം കണ്ടെത്തിയത്.ഇന്ത്യ തിരയുന്ന കൊടും ഭീകരനാണ് ഖാജ ഷാഹിദ്.

തോക്കുധാരികളായ അജ്ഞാതര്‍ ഏതാനും ദിവസം മുന്‍പ് ഷാഹിദിനെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഷാഹിദിനെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിവരുന്നതിനിടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഷാഹിദിനെ അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ശരീരം മുഴുവന്‍ മുറിവേറ്റതിന്റേയും മര്‍ദ്ദനത്തിന്റേയും പാടുകളുണ്ടായിരുന്നു.

അതേസമയം സംഭവത്തില്‍ ആരും ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടില്ല. 2018 ഫെബ്രുവരി 10നാണ് ജയ്‌ഷെ മുഹമ്മദ് സുന്‍ജ്വാന്‍ കരസേനാ ക്യാംപില്‍ ഭീകരാക്രമണം നടത്തിയത് ആക്രമണത്തില്‍ ഒരു ഓഫിസര്‍ ഉള്‍പ്പെടെ 6 സൈനികരാണ് വീരമൃത്യു വരിച്ചത്.

ഇന്ത്യ തെരയുകയായിരുന്ന 18 ഭീകരരാണ് കഴിഞ്ഞ 20 മാസത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്.

Khaja Shahid