/kalakaumudi/media/post_banners/2c38342ba1febe6f4e3811d47169190b06513925617dfe37c78fce4243504429.jpg)
ന്യൂഡല്‍ഹി: പല പ്രമുഖ ബ്രാന്‍ഡുകള്‍ രാജ്യത്ത് വില്‍ക്കുന്ന തേനിന്റെ ശുദ്ധി പരിശോധിക്കണമെന്ന പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.
പഞ്ചസാര ലായനി ചേര്‍ത്ത തേനാണ് വിപണിയില്‍ വില്‍ക്കുന്നതെന്ന് ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത പഞ്ചസാരയാണ് തേനില്‍ ചേര്‍ക്കുന്നത്.
ഇത് സംബന്ധിച്ച സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അളവില്‍ കവിഞ്ഞ പഞ്ചസാരയുടെ ഉപയോഗം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.