കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

author-image
Web Desk
New Update
കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് ആരോപിച്ച് ജോഷി വര്‍ഗീസ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 437-ാം വകുപ്പ് പ്രകാരമുള്ള പല വ്യവസ്ഥകളും പാലിച്ചില്ലെന്ന് ഭൂമി ഇടപാട് കേസിലെ പരാതിക്കാരന്‍ കൂടിയായ ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു.

പ്രതിയുടെ സാന്നിധ്യം തീരുമാനിക്കേണ്ടത് കോടതി

കേസിന്റെ വിചാരണ വേളയില്‍ ഏതെല്ലാം സമയങ്ങളില്‍ പ്രതി കോടതിയില്‍ ഹാജരാകണമെന്ന് തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പുതിയതായുള്ള ജാമ്യ ബോണ്ട് വെറും സാങ്കേതികമായ കാര്യമാണ്. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടതില്ല. ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് വ്യക്തമാക്കി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് 2023 ജനുവരി 27 ന് കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

 

 

india Cardinal Alencheri Supreme Court