പെരുമാറിയത് വാത്സല്യത്തോടെ, കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കുന്നു ; ക്ഷമാപണം നടത്തി സുരേഷ് ഗോപി

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമാപണവുമായി സുരേഷ് ഗോപി. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ക്ഷമാപണം നടത്തിയത്.

author-image
Web Desk
New Update
പെരുമാറിയത് വാത്സല്യത്തോടെ, കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കുന്നു ; ക്ഷമാപണം നടത്തി സുരേഷ് ഗോപി

തിരുവനന്തപുരം: ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമാപണവുമായി സുരേഷ് ഗോപി. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ക്ഷമാപണം നടത്തിയത്.

'മാധ്യമങ്ങളുടെ മുന്നില്‍ വച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു' അദ്ദേഹം കുറിച്ചു.

മാധ്യമ പ്രവര്‍ത്തകയെ ഒരു മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
'എനിക്ക് അങ്ങനെയൊരു തെറ്റായ ഉദ്ദേശ്യവുമില്ല. സോറി പറയാന്‍ ഞാന്‍ പല തവണ വിളിച്ചിട്ടും എടുത്തിട്ടില്ല. ഇന്നു നിയമനടപടി എന്നു പറയുമ്പോള്‍ ഞാന്‍ എന്തുപറയാനാണ്. എന്റെ വഴിമുടക്കിയാണ് നിന്നത്. സൈഡിലേക്ക് മാറ്റി പോകാന്‍ തുടങ്ങുകയായിരുന്നു. എനിക്കു പോകാന്‍ പറ്റുന്നില്ല. വീണ്ടും ചോദ്യം വരുന്നു. അങ്ങനെയാണെങ്കില്‍ ഇനി മാധ്യമങ്ങളെ കാണില്ല.' സുരേഷ് ഗോപി പറഞ്ഞു.

media newsupdate Latest News Suresh Gopi