സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; മാപ്പു പറയണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി തെറ്റ് അംഗീകരിച്ച് മാപ്പു പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. വനിതാ കമ്മിഷനില്‍ പരാതി നല്‍കുമെന്നും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

author-image
Web Desk
New Update
സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; മാപ്പു പറയണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി തെറ്റ് അംഗീകരിച്ച് മാപ്പു പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. വനിതാ കമ്മിഷനില്‍ പരാതി നല്‍കുമെന്നും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബുവും അറിയിച്ചു.

നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മാധ്യമപ്രവര്‍ത്തകയും അറിയിച്ചിട്ടുണ്ട്.

ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവയ്ക്കുമ്പോള്‍ തന്നെ അവര്‍ അതു തട്ടിമാറ്റുന്നുണ്ട്. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

വെള്ളിയാഴ്ച കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു സംഭവം.സുരേഷ് ഗോപിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ ദേഹത്ത് അനുവാദമില്ലാതെ കൈവെച്ചുകൊണ്ട് സുരേഷ് ഗോപി മറുപടി നല്‍കി. എതിര്‍പ്പ് പ്രകടിപ്പിച്ച് മാധ്യമ പ്രവര്‍ത്തക പിന്നോട്ട് മാറി. വീണ്ടും സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചു സംസാരിച്ചപ്പോള്‍ അവര്‍ കൈ എടുത്തുമാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് സുരേഷ് ഗോപിക്ക് നേരെ ഉയരുന്നത്.

newsupdate Latest News Suresh Gopi