/kalakaumudi/media/post_banners/d773f0152c6f5c9b202816bd976abd80e6afc89fcc269b25e0412cb42b32323f.jpg)
ചെന്നൈ: തമിഴ്നാട് രാജ്‌ഭവനു നേരെ പെട്രോൾ ബോംബെറിഞ്ഞ ഗുണ്ട പിടിയിൽ. തടവുശിക്ഷ ഇളവ് ഗവർണർ നിരസിച്ചതിൽ പ്രകോപിതന്നയാണ് കറുക്കാ വിനോദ് എന്ന ഗുണ്ട പരോളിലിറങ്ങിയതിനു പിന്നാലെ ആക്രമണം നടത്തിയത്.
ഉച്ചയ്ക്കു രണ്ടരയോടെ ഇയാൾ പെട്രോൾ ബോബ് രാജ്ഭവൻ ഗേറ്റിനു നേരെ എറിഞ്ഞത്. ഇതു പൊട്ടിത്തെറിച്ച് തീ പടർന്നതോടെ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാർ ഇയാളെ പിടികൂടാൻ ശ്രമിച്ചു. വീണ്ടും ബോംബ് എറിയുമെന്ന് ഭീഷണിപ്പെടുത്തി കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.
വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അപേക്ഷ നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നാണു ബോംബെറിഞ്ഞതെന്ന് ഇയാൾ വെളിപ്പെടുത്തിയത്. മദ്യവിൽപനശാല, പൊലീസ് സ്റ്റേഷൻ എന്നിവയ്ക്കു നേരെയും ബിജെപി തമിഴ്നാട് ആസ്ഥാനത്തിനു നേരെയും പെട്രോൾ ബോംബെറിഞ്ഞ കേസിൽ ഇയാൾ മുൻപു പിടിയിലായിട്ടുണ്ട്.