ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

By priya.01 12 2023

imran-azhar

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. അരിഹാള്‍ പ്രദേശത്തെ ന്യൂ കോളനിയില്‍ ഭീകരരെ കണ്ടെത്താന്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

 

സുരക്ഷാ സേന വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. അയാള്‍ ഏതു തീവ്രവാദി ഗ്രൂപ്പിലെ അംഗമാണെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

 

 

OTHER SECTIONS