ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്സ് 100 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ആദ്യ വനിത

100 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ആദ്യ വനിതയായി ലോറിയലിന്റെ വൈസ് ചെയര്‍മാന്‍ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്സ്. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം 100.1 ബില്യണ്‍ ഡോളറാണ് ഫ്രഞ്ച് ബിസിനസ് വുമണ്‍ ആയ ഫ്രാങ്കോയിസിന്റെ ആസ്തി.

author-image
Priya
New Update

അവരുടെ മുത്തച്ഛന്‍ സ്ഥാപിച്ചിരുന്ന സൗന്ദര്യ ഉല്‍പന്ന സ്ഥാപനമായ ലോറിയല്‍ സൗത്ത് ആഫ്രിക്കയുടെ ഓഹരികള്‍ റെക്കോര്‍ഡിലെത്തിയതാണ് ആസ്തി വര്‍ധിക്കാനുള്ള കാരണം.

ലോകത്തിലെ ഏറ്റവും സമ്പന്നരായ 12-ാമത്തെ വ്യക്തിയാണ് അവര്‍. 268 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോറിയല്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനാണ ബെറ്റന്‍കോര്‍ട്ട് മെയേഴ്സ്. കമ്പനിയില്‍ ഇവര്‍ക്കും കുടുംബത്തിനും ഏകദേശം 35% ഓഹരിയുടെ ഉടമകളാണ്.

അവരുടെ മക്കളായ ജീന്‍-വിക്ടര്‍ മേയേഴ്സും നിക്കോളാസ് മെയേഴ്സും കമ്പനിയുടെ ഡയറക്ടര്‍മാരാണ്. പതിറ്റാണ്ടുകളായി എക്‌സിക്യൂട്ടീവുകള്‍ നടത്തുന്ന സ്ഥാപനമായിരുന്നു ഇത്.

എന്നാല്‍ 1909-ല്‍ ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സിന്റെ മുത്തച്ഛന്‍ യൂജിന്‍ ഷൂല്ലര്‍ അദ്ദേഹം വികസിപ്പിച്ച ഹെയര്‍ ഡൈ നിര്‍മ്മിക്കാനും വില്‍ക്കാനും വേണ്ടി ഈ സ്ഥാപനം മാറ്റുകയായിരുന്നു.

richest Francoise Bettencourt Meyers