വിഴിഞ്ഞം തുറമുഖത്തെ ആദ്യഘട്ട നിര്‍മ്മാണം രണ്ട് മാസത്തിനകം പൂര്‍ത്തിയാകും; ആദ്യ ചരക്ക് കപ്പല്‍ മേയിലെത്തും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ആദ്യഘട്ട നിര്‍മ്മാണ ജോലികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍. 2960 മീറ്റര്‍ പുലിമുട്ടില്‍ 2400 ഓളം മീറ്റര്‍ ദൂരം കരയിലും 2600 മീറ്റര്‍ ദൂരം കടലിനടിയിലും പൂര്‍ത്തിയായി.

author-image
Web Desk
New Update
വിഴിഞ്ഞം തുറമുഖത്തെ ആദ്യഘട്ട നിര്‍മ്മാണം രണ്ട് മാസത്തിനകം പൂര്‍ത്തിയാകും; ആദ്യ ചരക്ക് കപ്പല്‍ മേയിലെത്തും

 

വിഴിഞ്ഞം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ആദ്യഘട്ട നിര്‍മ്മാണ ജോലികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍. 2960 മീറ്റര്‍ പുലിമുട്ടില്‍ 2400 ഓളം മീറ്റര്‍ ദൂരം കരയിലും 2600 മീറ്റര്‍ ദൂരം കടലിനടിയിലും പൂര്‍ത്തിയായി.

ഇനി കരയില്‍ നിര്‍മ്മിക്കേണ്ട 560 മീറ്റര്‍ നീളമുള്ള പുലിമുട്ടിന്റെ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കരിങ്കല്ലുകള്‍ ലോറിയില്‍ കയറ്റി ബാര്‍ജിലെത്തിച്ച് കടലില്‍ നിക്ഷേപിക്കുന്ന പണിയാണ് നിലവില്‍ നടക്കുന്നത്.

കരയില്‍ നിന്നുള്ള പുലിമുട്ട് നിര്‍മ്മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. പുലിമുട്ട് നിര്‍മ്മാണത്തിനായി 24 ലക്ഷം മെട്രിക് ടണ്‍ കരിങ്കല്ലുകളാണ് ആവശ്യമുള്ളത്.

ഇതില്‍ 16 ലക്ഷം മെട്രിക് ടണ്‍ കല്ലുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള 27 ലക്ഷം മെട്രിക് ടണ്‍ കല്ലുകള്‍ തമിഴ്‌നാട്ടില്‍ നിന്നടക്കം വിഴിഞ്ഞത്തേക്ക് എത്തിക്കുന്നുണ്ട്.

നിര്‍മ്മാണം പൂര്‍ത്തിയായ പുലിമുട്ടിനെ സംരക്ഷിക്കാന്‍

ഏത് തിരയെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള 12 ടണ്ണോളം ഭാരമുള്ള പതിനായിരത്തോളം അക്രോപോഡുകള്‍ ഇവിടെ നിരത്തിയിട്ടുണ്ട്.

അതേസമയം, വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് അടുത്ത വര്‍ഷം മേയില്‍ ചരക്കുമായി ആദ്യ കാര്‍ഗോഷിപ്പ് എത്തും. ഇവിടെയെത്തിച്ച ക്രെയിനുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കാനുള്ള പണികളും നടക്കുന്നുണ്ട്.

vizhinjam port