/kalakaumudi/media/post_banners/754da788bb6234bbcec8755a43cf9c683e4c6658e13db85d328f06759e6a0de3.jpg)
തിരുവനതപുരം: മോഷ്ടിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി കടന്നുകളയാൻ ശ്രമിച്ച പ്രതികളെ മോഷണമുതലിലുണ്ടായിരുന്ന ഗൂഗിൾ വാച്ച് കുടുക്കി. വാച്ച് കൃത്യമായ ലൊക്കേഷൻ പൊലീസിനു നൽകിയതോടെ ആറംഗ ബിഹാർ സ്വദേശികളെ ആലപ്പുഴ പുന്നപ്രയിൽ പൊലീസ് പിടികൂടി.
മംഗലപുരത്തു നിന്ന് 6 അംഗ സംഘം ഇലക്ട്രോണിക്സ് ഉപകരണങ്ങളും പണവുമായി കടന്ന ബിഹാർ സ്വദേശികളായ മന്നം വാരാപ്പുഴ ജി.എസ്.അപ്പാർട്മെന്റ് ശർമ ഭവനിൽ താമസിക്കുന്ന ബി.ശംഭുകുമാർ (37), ബി.നൗലജ് കുമാർ (20), എ.മുകേഷ് ഗുപ്ത (24), എം.റൗഷൻ കുമാർ (20), എം.മന്റു കുമാർ, എൻ.ഫവാസ് (18) എന്നിവരാണു പിടിയിലായത്. ഇവരിൽ നിന്നു മോഷണ വസ്തുക്കളും കണ്ടെടുത്തു.
ഗൂഗിൾ വാച്ചിന്റെ ലൊക്കേഷൻ സൈബർ സെൽ വിഭാഗം കണ്ടെത്തിയതോടെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു.
മംഗലപുരം തലേക്കോണത്ത് നൗഫലിന്റെ ഉടമസ്ഥതയിലുള്ള മാൻഷൻ ഇന്റീരിയർ ഡിസൈനിങ് എന്ന സ്ഥാപനത്തിൽ നിന്നു ടിവി, ഡെസ്ക്ടോപ് കംപ്യൂട്ടർ, ലാപ്ടോപ്, ടാബ്, ആപ്പിൾ കമ്പനി വാച്ച്, മേശയ്ക്കുള്ളിൽ വച്ചിരുന്ന കുറച്ചു പണം എന്നിവയാണ് മോഷ്ടിച്ചത്. നൗഫലിന്റെ കടയിൽ കാർപെന്ററി ജോലിക്ക് വന്നതായിരുന്നു സംഘം.