തൃക്കരിപ്പൂര്‍ മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്‍ (80) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

author-image
Priya
New Update
തൃക്കരിപ്പൂര്‍ മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോട്: തൃക്കരിപ്പൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്‍ (80) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലായിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ കുഞ്ഞിരാമന് പൊതുപ്രവര്‍ത്തനത്തില്‍ താല്‍പര്യം തോന്നിയിരുന്നു. എകെജിയാണ് കുഞ്ഞിരാമനെ രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവരുന്നത്.

1979 മുതല്‍ 84 വരെ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സിപിഎം കാസര്‍കോട് മുന്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു കെ.കുഞ്ഞിരാമന്‍.

2006 മുതല്‍ 2016 വരെ തൃക്കരിപ്പൂര്‍ എംഎല്‍എയായിരുന്നു. എന്‍.ടി.കെ. സരോജിനിയാണ് ഭാര്യ. മക്കള്‍: സിന്ധു, ഷീന, ഷീജ (പയ്യന്നൂര്‍ സഹകരണ ആശുപത്രി), അനില്‍ (ചീമേനി കോളജ് ഓഫ് എന്‍ജിനീയറിങ്), സുനില്‍.

മരുമക്കള്‍: ഗണേശന്‍ (റിട്ട. ജില്ലാ ബാങ്ക് കാസര്‍കോട്), യു.സന്തോഷ് (കേരള ബാങ്ക്, നീലേശ്വരം), ജിജിന, ഷിജിന, പരേതനായ സുരേശന്‍. പൊതുദര്‍ശനത്തിന് ശഷം ഉച്ചയ്ക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

cpm Thrikaripur K Kunhiraman