/kalakaumudi/media/post_banners/86b370644000dbb80983ccf795a866a7020d9f9261170d012f3754ab928cadbe.jpg)
തിരുവനന്തപുരം: കള്ള് വ്യവസായ മേഖലയുടെ പുരോഗതിക്ക് വേണ്ടി പ്രഖ്യാപിച്ച ടോഡി ബോര്‍ഡ് ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരും.ചെയര്‍മാന്‍ അടക്കം 21 അംഗങ്ങളാണ് ബോര്‍ഡിലുള്ളത്.
അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും,കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം ഡയറക്ടര്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവരും അംഗങ്ങളാവും.
കൂടാതെ നികുതി വകുപ്പ്, ധനകാര്യ വകുപ്പ്, ധനകാര്യ വകുപ്പിലെയും സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും ഇതില്‍ അംഗമായിരിക്കും.
ഇതിനുള്ള നിയമം നേരത്തെ പാസാക്കിയിരുന്നു. നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി തയ്യാറാക്കിയ ചട്ടങ്ങള്‍ നിയമ വകുപ്പിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ചില ഭേദഗതി നിര്‍ദ്ദേശിച്ച് ഫയല്‍ എക്‌സൈസ് വകുപ്പിലേക്ക് അയച്ചിരിക്കുകയാണ്.
ഇത് ലഭിച്ചാലുടന്‍ ബോര്‍ഡ് രൂപീകരിക്കും.ബോര്‍ഡ് ചെയര്‍മാന്‍ ആരായിരുമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ബോര്‍ഡിലേക്കുള്ള തൊഴിലാളി സംഘടനകളുടെയും തൊഴിലുടമകളുടെയും പ്രതിനിധികളുടെ പട്ടിക സര്‍ക്കാരിന്റെ കൈവശമുണ്ട്.