/kalakaumudi/media/post_banners/665553fc5a6933e352778920573f1f6834c5dc2a998b1990eebae9aa8a521a41.jpg)
ടെല്‍അവീവ്: ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ ഹമാസിന്റെ സെന്‍ട്രല്‍ ജബലിയ ബറ്റാലിയന്‍ കമാന്‍ഡര്‍ ഇബ്രാഹിം ബിയാരി കൊല്ലപ്പെട്ടുവെന്ന് അവകാശവാദം ഉന്നയിച്ച് ഇസ്രയേല്‍ പ്രതിരോധ സേന.
സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഹമാസ് ഇക്കാര്യം നിഷേധിച്ചു. ക്യാമ്പില്‍ ലീഡര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് വക്താവ് ഹസീം ഖാസ്സം പ്രസ്താവനയില്‍ അറിയിച്ചു.
ഒക്ടോബര്‍ 7 ന് ഭീകരാക്രമണം നടത്താന്‍ നുക്ഭ ഭീകരവാദികളെ ഇസ്രായേലിലേക്ക് അയച്ച നേതാക്കളില്‍ ഒരാളാണ് ബിയാരിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അഭിപ്രായപ്പെട്ടു.
ക്യാമ്പിനടുത്തുള്ള മുതിര്‍ന്ന ഹമാസ് കമാര്‍ഡര്‍മാരെയാണ്
ഇസ്രയേല്‍ പ്രതിരോധ സേന ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വക്താവ് ലഫ്. കേണല്‍ റിച്ചാര്‍ഡ് ഹെഡ്ച്ച് പറഞ്ഞു.ആക്രമണത്തില്‍ ഏകദേശം 50 പേര്‍ കൊല്ലപ്പെട്ടതായി ദ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗ്രൗണ്ട് ഓപ്പറേഷന്‍ ആരംഭിച്ചതു മുതല്‍ വടക്കന്‍ ഗാസയിലെ എല്ലാ സൈനിക നടപടികള്‍ക്കും ഇബ്രാഹിം ബിയാരി മേല്‍നോട്ടം നല്‍കിയിരുന്നു. കൂടാതെ ഇതിന് മുന്‍പും ഇസ്രയേലില്‍ നടന്ന പല ആക്രമണങ്ങള്‍ക്കും അയാള്‍ക്ക് പങ്കുണ്ട്.
ഹമാസിന് കമാന്‍ഡുകള്‍ നല്‍കാനും നിയന്ത്രിക്കാനും കഴിയുന്ന നേരിട്ടുള്ള സൈനിക പ്രവര്‍ത്തനത്തെയെല്ലാം ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ത്തിരിന്നു.
അതേസമയം, ഹമാസ് ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങള്‍ തര്‍ന്നപ്പോള്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.