/kalakaumudi/media/post_banners/a008888ae4def3f055c9dd8663bf1790abd75541e875413ab22a05285735a1d0.jpg)
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. തൃണമൂലിന്റെ ബാമുന്‍ഗചി ഏരിയ പ്രസിഡന്റായ സൈഫുദ്ദിന്‍ ലാസ്‌കറാണ് കൊല്ലപ്പെട്ടത്.
സൗത്ത് 24 പര്‍ഗാന ജില്ലയിലെ ജോയ്‌നഗറിലാണ് സംഭവം. ഇതിന് പിന്നാലെ പ്രദേശത്ത് വ്യാപക അക്രമമുണ്ടായി. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളെ പിടികൂടി തൃണമൂല്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു.
പ്രദേശത്തെ നിരവധി വീടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും തൃണമൂല്‍ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട സൈഫുദ്ദിന്‍ ലാസ്‌കറിന്റെ ഭാര്യ പഞ്ചായത്ത് പ്രധാനാണ്.സംഭവത്തില്‍ പൊലീസ് വസ്തുനിഷ്ഠമായി അന്വേഷണം നടത്തണമെന്നും ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സുജന്‍ ചക്രബര്‍ത്തി ആവശ്യപ്പെട്ടു.