രാമക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍

അയോധ്യ രാമക്ഷേത്രം ബോംബ്് വെച്ച് തകര്‍ക്കുമെന്ന് സമൂഹ്യ മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. യുപി സ്വദേശികളായ തഹര്‍ സിങ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് പിടിയിലായത്.

author-image
webdesk
New Update
രാമക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍

ലഖ്നൗ: അയോധ്യ രാമക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് സമൂഹ്യ മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. യുപി സ്വദേശികളായ തഹര്‍ സിങ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് പിടിയിലായത്. ഇരുവരും യുപിയിലെ ഒരു പാരാമെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരാണ്.

ലഖ്നൗവിലെ ഗോമ്തി നഗറില്‍ നിന്ന് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ആണ് ഇവരെ അറസ്റ്റുചെയ്തത്. യോഗി ആദിത്യനാഥ്, എസ്.ടി.എഫ് ചീഫ് അമിതാബ് യാഷ് എന്നിവര്‍ക്കെതിരെയും ഇവരുടെ ഭീഷണി സന്ദേശത്തില്‍ പരാമര്‍ശമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

എക്സ് (ട്വിറ്റര്‍) അക്കൗണ്ട് വഴിയായിരുന്നു ഭീഷണി.വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കിയത് തഹര്‍ സിങ് ആണെന്നും ക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ഓംപ്രകാശ് മിശ്രയാണെന്നും സാങ്കേതിക പരിശോധനയില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ എസ്.ടി.എഫ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

yogi adhithyanath Latest News rammandir bomb Ayodhya newsupdate UP