/kalakaumudi/media/post_banners/65c6828e9563e01a60d1081642ef9960c3d2cb44dbd07e3852ce3f0670e3b855.jpg)
തിരുവനന്തപുരം: സഞ്ചാരികളെ അനന്തപുരി ചുറ്റിക്കാണിക്കാന്‍ കാണിക്കാന്‍ ഇനി ഇലക്ട്രിക് ഡബിള്‍ഡക്കര്‍ ബസുകള്‍.
രണ്ട് ഡബിള്‍ഡക്കര്‍ ഇലക്ട്രിക് ബസുകള്‍ തിരുവനന്തപുരത്തെത്തി. ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഉള്‍പ്പെടെ തലസ്ഥാനത്തിന്റെ പൈതൃകക്കാഴ്ചകള്‍ ബസിന്റെ വശങ്ങളില്‍ ചിത്രീകരിച്ചിട്ടുണ്ട്.
സ്ംസ്ഥാനം ആദ്യമായാണ് ഡബിള്‍ഡക്കര്‍ ഇലക്ട്രിക് ബസ്സുകള്‍ വാങ്ങുന്നത്. നവകേരള ബസുമായി സാമ്യതയുള്ള നിറമാണ് പുതിയ ഡബിള്‍ഡക്കറിനും ഉപയോഗിച്ചിട്ടുള്ളത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം കോര്‍പ്പറേഷനാണ് ബസ്സുകള്‍ വാങ്ങി നല്‍കുന്നത്. 113 ബസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തിലെ 20 ബസുകള്‍ ഉടനെത്തും.
തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ ഡബിള്‍ഡക്കര്‍ യാത്ര.
ഉച്ചയ്ക്ക് തുടങ്ങി രാത്രിവരെയാണ് ബസ് ഓടിക്കുന്നത്.
മേല്‍മൂടി ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് നഗരക്കാഴ്ചകള്‍ ആവോളം
ആസ്വദിക്കാനുമാകും. യാത്രക്കാരെ നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ പരിചയപ്പെടുത്താന്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. 200 രൂപയാണ് ടിക്കറ്റ് നിരക്ക്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
