കാറിടിച്ച് താഴ്ചയിലേക്ക് വീണു; ആരും അറിഞ്ഞില്ല, പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേര്‍ മരിച്ചു

പേരൂര്‍ക്കട വഴയിലയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടു പേര്‍ കാറിടിച്ച് മരിച്ചു. ബേക്കറി കടയുടമ ഹരിദാസും സുഹൃത്ത് വിജയനുമാണ് മരിച്ചത്.

author-image
Priya
New Update
കാറിടിച്ച് താഴ്ചയിലേക്ക് വീണു; ആരും അറിഞ്ഞില്ല, പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേര്‍ മരിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടു പേര്‍ കാറിടിച്ച് മരിച്ചു. ബേക്കറി കടയുടമ ഹരിദാസും സുഹൃത്ത് വിജയനുമാണ് മരിച്ചത്.

ആന്ധ്രപ്രദേശില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ഇവരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണു.

ഇതിന് പിന്നാലെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മരത്തില്‍ ഇടിച്ച് നിന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചു.

എന്നാല്‍ ഹരിദാസനും വിജയനും താഴ്ചയിലേക്ക് വീണ കാര്യം അറിഞ്ഞില്ല. രാവിലെയാണ് താഴ്ചയില്‍ രണ്ടു പേര്‍ കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Thiruvananthapuram accident