ചെങ്കടലിലെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് യുഎസ്; ഹൂതികളുടെ ബോട്ടുകള്‍ മുക്കി, 10 പേര്‍ കൊല്ലപ്പെട്ടു

യെമനിലെ ഹൂതികള്‍ ചെങ്കടലില്‍ ചരക്കുകപ്പലിനു നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ സൈനിക ഹെലികോപ്റ്ററുകള്‍ മൂന്നു ബോട്ടുകള്‍ മുക്കിയെന്നും 10 ഹൂതികളെ വധിച്ചതായും അമേരിക്കന്‍, മാര്‍സ്‌ക്, ഹൂത്തി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

author-image
Web Desk
New Update
ചെങ്കടലിലെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് യുഎസ്; ഹൂതികളുടെ ബോട്ടുകള്‍ മുക്കി, 10 പേര്‍ കൊല്ലപ്പെട്ടു

കോപ്പന്‍ഹേഗന്‍/ദുബായ്/കെയ്റോ: യെമനിലെ ഹൂതികള്‍ ചെങ്കടലില്‍ ചരക്കുകപ്പലിനു നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ സൈനിക ഹെലികോപ്റ്ററുകള്‍ മൂന്നു ബോട്ടുകള്‍ മുക്കിയെന്നും 10 ഹൂതികളെ വധിച്ചതായും അമേരിക്കന്‍, മാര്‍സ്‌ക്, ഹൂത്തി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഞായറാഴ്ചയാണ് അതിശക്തമായ കടല്‍പ്പോര് നടന്നതെന്നാണ് റിപ്പോര്‍ട്ട്. സിംഗപ്പുര്‍ പതാകയുണ്ടായിരുന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.

വിവരം ലഭിച്ചതോടെ യുഎസ്എസ് ഐസന്‍ഹോവര്‍, യുഎസ്എസ് ഗ്രാവെലി എന്നീ യുദ്ധക്കപ്പലുകളില്‍ നിന്ന് ഹെലികോപ്റ്റുകള്‍ സ്ഥലത്തെത്തി ഹൂതികള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കം 48 മണിക്കൂറോളം നിര്‍ത്തിവച്ചതായും കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചു. മുന്നറിയിപ്പ് അവഗണിച്ചതു കൊണ്ടാണ് കപ്പല്‍ ആക്രമിച്ചതെന്ന് ഹൂതി വക്താക്കള്‍ അറിയിച്ചു.

ശനിയാഴ്ചയാണ് ഡെന്‍മാര്‍ക്കിന്റെ ഉടമസ്ഥതയിലുളള കപ്പലിന് നേരെ ആദ്യം മിസൈലാക്രമണം ഉണ്ടായത്. ഇതിന് പിന്നാലെയാണ് 2 യുഎസ് യുദ്ധക്കപ്പലുകള്‍ സഹായത്തിനെത്തിയത്.

ഹൂതികള്‍ അയച്ച 2 മിസൈലുകള്‍ വെടിവച്ചിട്ടതായും യുഎസ് അവകാശപ്പെട്ടു. മിസൈലാക്രമണം നടന്നു മണിക്കൂറുകള്‍ക്കുശേഷം ഇതേ കപ്പലിനെ ഹൂതികളുടെ 4 സായുധ ബോട്ടുകള്‍ വളഞ്ഞു.

സഹായത്തിനെത്തിയ യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ക്കു നേരെ ഹൂതികള്‍ വെടിയുതിര്‍ത്തു. തുടര്‍ന്നു നടത്തിയ പ്രത്യാക്രമണത്തില്‍ 3 ബോട്ടുകള്‍ മുക്കിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. ബോട്ടുകളിലുണ്ടായിരുന്ന ഹൂതികളും കൊല്ലപ്പെട്ടു.

houthi us