സിറിയയിലെ ഇറാന്‍ ബന്ധമുള്ള രണ്ടു കേന്ദ്രങ്ങളില്‍ യുഎസിന്റെ വ്യോമാക്രമണം

കിഴക്കന്‍ സിറിയയില്‍ ഇറാന്റെ ഇസ്ലാമിക് റവലൂഷനറി ഗാര്‍ഡ് കോറുമായി(ഐആര്‍ജിസി) ബന്ധമുള്ള രണ്ടു കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി യുഎസ്.

author-image
Priya
New Update
സിറിയയിലെ ഇറാന്‍ ബന്ധമുള്ള രണ്ടു കേന്ദ്രങ്ങളില്‍ യുഎസിന്റെ വ്യോമാക്രമണം

വാഷിങ്ടന്‍: കിഴക്കന്‍ സിറിയയില്‍ ഇറാന്റെ ഇസ്ലാമിക് റവലൂഷനറി ഗാര്‍ഡ് കോറുമായി(ഐആര്‍ജിസി) ബന്ധമുള്ള രണ്ടു കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി യുഎസ്.

സിറിയന്‍ സമയം വെള്ളി പുലര്‍ച്ചെ 4.30 ഓടെയാണ് വ്യോമാക്രമണമുണ്ടായതെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇറാഖിലും സിറിയയിലും യുഎസ് താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കഴിഞ്ഞയാഴ്ച ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് ഇറാന്‍ പിന്തുണ നല്‍കിയെന്ന് ആരോപിച്ചാണ് വ്യോമാക്രമണം.

ണ്ട് എഫ്16 യുദ്ധവിമാനങ്ങളാണ് ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന സിറിയയിലെ അബു കമല്‍ നഗരത്തിലെ ആയുധ, വെടിക്കോപ്പ് കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

us syria airstrike