'ചൈന ആണവ ശേഖരം വര്‍ധിപ്പിച്ചു; 500 ആയുധശേഖരങ്ങള്‍ കൈവശം വച്ചിട്ടുണ്ട്': യുഎസ്

ചൈന കഴിഞ്ഞ വര്‍ഷം തങ്ങളുടെ ആണവ ശേഖരം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് യുഎസ്. ചൈന 500 ഓളം ആയുധശേഖരങ്ങള്‍ കൈവശം വച്ചിട്ടുണ്ട്.

author-image
Priya
New Update
'ചൈന ആണവ ശേഖരം വര്‍ധിപ്പിച്ചു; 500 ആയുധശേഖരങ്ങള്‍ കൈവശം വച്ചിട്ടുണ്ട്': യുഎസ്

വാഷിങ്ടണ്‍: ചൈന കഴിഞ്ഞ വര്‍ഷം തങ്ങളുടെ ആണവ ശേഖരം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് യുഎസ്. ചൈന 500 ഓളം ആയുധശേഖരങ്ങള്‍ കൈവശം വച്ചിട്ടുണ്ട്.

2030 ഓടെ തങ്ങളുടെ ആയുധശേഖരം 1,000ലധികമാകുമെന്ന് ബീജിംഗ് പ്രതീക്ഷിക്കുന്നതായി പെന്റഗണ്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

വളര്‍ച്ച പ്രവചനങ്ങള്‍ക്ക് അതീതമാണെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും റഷ്യയേയും യുഎസിനേയും വെച്ച് നോക്കിയാല്‍ ചൈനയുടെ ശേഖരം കുറവാണ്.

റഷ്യയുടെ കൈവശം ഏകദേശം 5,889 ആയുധ ശേഖരങ്ങളും യുഎസിന് 5,244
ആണവായുധങ്ങളുമുണ്ടെന്ന് ആണ് സ്വതന്ത്ര സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്.

ചൈനക്ക് ഏകദേശം 400 ആയുധശേഖരങ്ങളുണ്ടെന്ന് 2021 ല്‍ പ്രതിരോധ വകുപ്പ് കണക്കാക്കുന്നു. 2049ഓടെ ചൈന ലോകോത്തര സൈന്യത്തെ രംഗത്തിറക്കുമെന്ന് പ്രസിഡന്റ് ഷി ജിന്‍ പിംഗ് പ്രഖ്യാപിച്ചു.

2022ല്‍ മൂന്ന് പുതിയ മിസൈല്‍ സൈറ്റുകളുടെ നിര്‍മ്മാണം ബെയ്ജിംഗ് പൂര്‍ത്തിയാക്കിയതായി യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടെ കുറഞ്ഞത് 300 പുതിയ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

5,500 കിലോമീറ്ററില്‍ കൂടുതല്‍ (3,400 മൈല്‍) പരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളാണ് ഐസിബിഎമ്മുകള്‍.

china Nuclear arsenal us