എസ്എഫ്‌ഐ ഗവര്‍ണര്‍ പോര് വെറും നാടകം, ഗവര്‍ണറുടെ സ്റ്റാഫില്‍ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് ആസൂത്രകന്‍: വി.ഡി സതീശന്‍

എസ്എഫ്‌ഐയും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോര് വെറും നാടകമാണെന്നും ഗവര്‍ണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗവര്‍ണറുടെ സ്റ്റാഫില്‍ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് നാടകം ആസൂത്രണം ചെയ്യുന്നത്.

author-image
Web Desk
New Update
എസ്എഫ്‌ഐ ഗവര്‍ണര്‍ പോര് വെറും നാടകം, ഗവര്‍ണറുടെ സ്റ്റാഫില്‍ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് ആസൂത്രകന്‍: വി.ഡി സതീശന്‍

കോഴിക്കോട്: എസ്എഫ്‌ഐയും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോര് വെറും നാടകമാണെന്നും ഗവര്‍ണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗവര്‍ണറുടെ സ്റ്റാഫില്‍ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് നാടകം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോഴെല്ലാം ഈ നാടകം കാണാറുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ അതേക്കുറിച്ച് മിണ്ടുന്നില്ല. ഇതിനകം നാല് മരണങ്ങള്‍ ഉണ്ടായി. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയല്ല. നവകേരളാ സദസ് തീരാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍. അടിയന്തരമായി നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗണ്‍മാന്റെ അതിക്രമം നാട്ടിലെ മുഴുവന്‍ മാധ്യമങ്ങളും കാണിച്ചിട്ടും മുഖ്യമന്ത്രി കണ്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു.

കോഴിക്കോട് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നാടകം നടത്തുകയാണ്. എസ്എഫ്‌ഐ വേറെ നാടകം നടത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആയത് കൊണ്ടാണ് നാടകം. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഈ നാടകം അരങ്ങേറാറുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

opposition leader Latest News sfi vd satheesan governor news update