ട്രാക്കില്‍ കല്ലുകളും കമ്പികളും; വന്ദേ ഭാരത് എമര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തി ലോക്കോ പൈലറ്റ്

ട്രാക്കില്‍ കല്ലുകള്‍ നിരത്തി വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ട് ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് എമര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തി ലോക്കോ പൈലറ്റ്.

author-image
Priya
New Update
ട്രാക്കില്‍ കല്ലുകളും കമ്പികളും; വന്ദേ ഭാരത് എമര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തി ലോക്കോ പൈലറ്റ്

ജയ്പൂര്‍: ട്രാക്കില്‍ കല്ലുകള്‍ നിരത്തി വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ട് ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് എമര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തി ലോക്കോ പൈലറ്റ്.


പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബര്‍ 24 ന് ഉദ്ഘാടനം ചെയ്ത ട്രെയിന്‍ ജയ്പൂരിലേക്ക് പോകുമ്പോഴാണ് ട്രാക്കില്‍ വലിയ കല്ലുകള്‍ നിരത്തി വെച്ചതായി ഡൈവറുടെ ശ്രദ്ധയില്‍ പെടുന്നത്.

ചിറ്റോര്‍ഗഡിന് സമീപത്ത് വെച്ച് രാവിലെ 9: 55 ഓടെയാണ് ലോക്കോ പൈലറ്റ് കല്ലുകള്‍ കാണുന്നത്. ഇതോടെ ട്രാക്കില്‍ നിരത്തി വെച്ചിട്ടുള്ള കല്ലുകളില്‍ ഇടിക്കുന്നതിന് മുന്‍പ് തന്നെ ഗംഗ്രാര്‍, സോണിയാന സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ട്രെയിന്‍ നിര്‍ത്തി.

റെയില്‍വേ ജീവനക്കാര്‍ ട്രാക്കില്‍ നിന്ന് കല്ലുകള്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ട്രാക്കുകളില്‍ വെച്ചിരിക്കുന്ന ചെറിയ ഇരുമ്പ് കമ്പിയും കല്ലുകളുമെല്ലാം വ്യക്തമായി കാണാം.

പ്രധാനമന്ത്രി ഒരു റാലിയെ അഭിസംബോധന ചെയ്യാന്‍ ചിറ്റോര്‍ഗഡില്‍ എത്തിയ ദിവസമായിരുന്നു ഇത്. ട്രാക്കില്‍ ഒരടി നീളമുള്ള രണ്ട് കമ്പികള്‍ ഉണ്ടായിരുന്നു. കല്ലുകള്‍ നാക്കം ചെയ്തത് മാത്രമല്ല, ലോക്കോ പൈലറ്റിന്റെ മനസാന്നിദ്ധ്യവുമെല്ലാം പ്രധാനമാണ്.

തുടര്‍ന്ന് അദ്ദേഹം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും (ആര്‍പിഎഫ്), ഗവണ്‍മെന്റ് റെയില്‍വേ പോലീസും (ജിആര്‍പി) സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്,' റെയില്‍വേയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (പിആര്‍ഒ) ഷാഹി കിരണ്‍ പറഞ്ഞു.

സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

തട്ടം പരാമര്‍ശം; ജലീലിന്റെ കുറിപ്പ് പങ്കുവെച്ച് എ എം ആരിഫ്

തിരുവനന്തപുരം: സിപിഎം നേതാവ് കെ അനില്‍ കുമാറിന്റെ തട്ടവുമായി ബന്ധപ്പെട്ട പ്രസ്താവനയ്ക്കെതിരായ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ച് ആലപ്പുഴ എംപി എ എം ആരിഫ്.

കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല എന്നതായിരുന്നു ജലീലിന്റെ പോസ്റ്റ്. വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതായി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തെന്നും ജലീല്‍ പ്രതികരിച്ചു.

ഇതടങ്ങുന്ന കുറിപ്പാണ് എ എം ആരിഫ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടി ഫലമായാണ് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് എന്ന അനില്‍ കുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്.

അതേസമയം, സമസ്തയും അനില്‍ കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. 'തട്ടം തട്ടി മാറ്റല്‍' പുരോഗതി അല്ല അധോഗതിയാണെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ വിമര്‍ശിച്ചു.

വാട്ട് രാഷ്ട്രീയത്തിന് വേണ്ടി അനില്‍ കുമാര്‍ സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്ന് നാളെ പറഞ്ഞേക്കാം. എന്നാല്‍ സിപിഎം നിലപാടാണ് ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

vande bharat train