യാത്രക്കാരന്‍ പുകവലിച്ചു; വന്ദേഭാരത് ട്രെയിന്‍ ട്രാക്കില്‍ നിന്നു

By Web desk.29 11 2023

imran-azhar

 


കോഴിക്കോട്: യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന്‍ ട്രാക്കില്‍ നിന്നു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പുകവലിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിച്ചതോടെ കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ നിന്നത്. തിക്കോടിക്ക് അടുത്താണ് സംഭവം നടന്നത്.


മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരെത്തി എഫ്.ഡി.എസ്. സംവിധാനത്തിലെ പാനല്‍ മാറ്റിയതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ഇതോടെ ട്രെയിന്‍ പതിനഞ്ച് മിനിറ്റ് വൈകി കോഴിക്കോട് എത്തി.

 

വടകരയില്‍ വെച്ച്, ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് ശുചിമുറിയില്‍ കയറി മദ്യവും സിഗരറ്റും ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

മെക്കാനിക്കല്‍ വിഭാഗം ആര്‍പിഎഫിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാസം തിരൂര്‍, പട്ടാമ്പി- പള്ളിപ്പുറം എന്നിവിടങ്ങളിലും യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന്‍ നിന്നിരുന്നു. പുകവലിച്ചവരില്‍നിന്ന് പിഴയും ഈടാക്കിയിരുന്നു.

 

 

OTHER SECTIONS