ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക്; ചെന്നൈ- കോട്ടയം റൂട്ടില്‍ വന്ദേഭാരത് ബൈ വീക്ക്‌ലി സ്‌പെഷല്‍ 15 മുതല്‍

ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെന്നൈ - കോട്ടയം റൂട്ടില്‍ വന്ദേഭാരത് ബൈ വീക്ക്‌ലി സ്‌പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ചു.

author-image
Priya
New Update
ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക്; ചെന്നൈ- കോട്ടയം റൂട്ടില്‍ വന്ദേഭാരത് ബൈ വീക്ക്‌ലി സ്‌പെഷല്‍ 15 മുതല്‍

ചെന്നൈ: ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെന്നൈ - കോട്ടയം റൂട്ടില്‍ വന്ദേഭാരത് ബൈ വീക്ക്‌ലി സ്‌പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ചു.

ചെന്നൈയില്‍ നിന്ന് ആദ്യ ട്രെയിന്‍ നാളെ സര്‍വീസ് നടത്തും. വെള്ളിയും ഞായറുമാണ് ചെന്നൈയില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്(06151). ശനിയാഴ്ചയും തിങ്കളാഴ്ചയുമാണ് കേട്ടയത്ത് നിന്ന് ട്രെയിന്‍ മടങ്ങുന്നത്(06152).

ചെന്നൈ- കോട്ടയം ട്രെയിന്‍ 15,17,22,24 തീയതികളില്‍ പുലര്‍ച്ചെ 4:30 ന് പുറപ്പെട്ട് വൈകുന്നേരം 4:15 ന് കോട്ടയത്ത് എത്തും. 16,18,23,25 തിയതികളിലാണ് മടക്ക സര്‍വീസ്. ഈ തിയതികളില്‍ പുലര്‍ച്ചെ 4:40 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് വൈകുന്നേരം 5:15ന് ചെന്നൈയില്‍ തിരിച്ചെത്തും.

Vandebharat Bye Weekly Special