/kalakaumudi/media/post_banners/62224682919fbb49e5d4cd2170513c4da32f67637a81a4f8e9779a51525a15fb.jpg)
ടെല്‍അവീവ്: ഗാസയിലെ ഹമാസ് സൈനിക കേന്ദ്രം ആക്രമിച്ചുവെന്ന് ഇസ്രയേല്‍ സേന. ആക്രമണത്തിന് പിന്നാലെ അന്‍പതോളം ഹമാസുകാരെ വധിച്ചതായും ഐഡിഎഫ് അവകാശപ്പെടുന്നു.
ദിവസം നാല് മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഇടവേളകള്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വെടിനിര്‍ത്തലിന് മൂന്ന് മണിക്കൂര്‍ മുന്‍പ് പ്രത്യേക അറിയിപ്പ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗാസയില്‍ ഇതുവരെ 10,812 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഗാസ സിറ്റിയിലെ അല്‍ ഖുദ്‌സ് ആശുപത്രി പരിസരത്തും വെടിവയ്പ്പ് നടക്കുകയാണ്.