/kalakaumudi/media/post_banners/ef5575f2b62a553664e1d683e894ccc5a47fdf8c0bb2847e3a5bcef9d77214c2.jpg)
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മിഠായി തെരുവിലെ സന്ദര്‍ശനത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍. എന്തെങ്കിലും സംഭവിച്ചാല്‍ ആര് മറുപടി പറയുമെന്നായിരുന്നു സംഭവത്തെ കുറിച്ച് എകെ ബാലന്റെ ചോദ്യം. അവിശ്വസനീയമായ കാര്യമാണെന്നും ഗവര്‍ണര്‍ക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ പോലെയുള്ള ഒരാള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോഴൊക്കെ ആരെങ്കിലും രുചിച്ച് നോക്കിയതിന് ശേഷമാണ് നല്‍കുന്നത്. അതുപോലെ സെക്യൂരിറ്റി മുന്നറിയിപ്പില്ലാതെ പോകാനും സാധിക്കില്ല. എത്രയധികം ആള്‍ക്കാരുള്ളതാണ് അവിടെ എന്നും എകെ ബാലന്‍ ചോദിച്ചു.
തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ മാനാഞ്ചിറയിലേക്ക് എത്തിയത്. ജനങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തും കുട്ടികളെ കയ്യിലെടുത്ത് ലാളിച്ചുമായിരുന്നു ഗവര്‍ണറുടെ യാത്ര. ഒടുവില്‍ ഹല്‍വ കടയില്‍ കയറി ഹല്‍വ വാങ്ങിയാണ് ഗവര്‍ണര്‍ മടങ്ങിയത്. ഹൃദ്യമായ അനുഭവമെന്ന് പറഞ്ഞ ഗവര്‍ണര്‍ കോഴിക്കോടിന് നന്ദി പറഞ്ഞാണ് മടങ്ങിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
