മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നാലെ കുഴഞ്ഞുവീണ് മരണം

മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ കുഴഞ്ഞു വീണു മരിച്ചു.

author-image
anu
New Update
മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നാലെ കുഴഞ്ഞുവീണ് മരണം

 

പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണംകോട് സ്വദേശി ഷെരിഫാണ് (60) മരിച്ചത്. അടൂര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest News kerala news