വിവാഹിതയായ മുസ്ലീം സ്ത്രീ മറ്റൊരു പുരുഷനുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ ജീവിക്കുന്നത് ഹറാമാണ് ; അലഹബാദ് ഹൈക്കോടതി

തനിക്കും ഹിന്ദു കാമുകനും സംരക്ഷണം ആവശ്യപ്പെട്ട് മുസ്ലീം യുവതി സമർപ്പിച്ച ഹർജി പരി​ഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം

author-image
Greeshma Rakesh
New Update
വിവാഹിതയായ മുസ്ലീം സ്ത്രീ മറ്റൊരു പുരുഷനുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ ജീവിക്കുന്നത് ഹറാമാണ് ; അലഹബാദ് ഹൈക്കോടതി

അലഹബാദ് : വിവാഹിതയായ ഒരു മുസ്ലീം സ്ത്രീക്ക് മറ്റൊരു പുരുഷനുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ ജീവിക്കാൻ അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരത്തിൽ ജീവിക്കുന്നത് അത് ശരീഅത്ത് പ്രകാരം അത് ‘ഹറാം’ ആയി കണക്കാക്കപ്പെടുമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. തനിക്കും ഹിന്ദു കാമുകനും സംരക്ഷണം ആവശ്യപ്പെട്ട് മുസ്ലീം യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.ഹർജി തള്ളികയും യുവതിയ്ക്ക് 2000 രൂപ പിഴയും കോടതി വിധിച്ചു.

പിതാവിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നും ജീവന് ഭീഷണിയുള്ളതിനാൽ സംരക്ഷണം ആവശ്യപ്പെട്ട് യുവതിയും ലിവ്-ഇൻ പങ്കാളിയും നൽകിയ ഹർജിയാണ് കോടതി തള്ളിയത്.ജസ്റ്റിസ് രേണു അഗർവാൾ അദ്ധ്യക്ഷയായ ബഞ്ചിന്റേതാണ് വിധി.യുവതിയുടെ ക്രിമിനൽ നടപടിയെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് രേണു അഗർവാൾ വ്യക്തമാക്കി.ഇത്തരം നിയമവിരുദ്ധ ബന്ധങ്ങൾക്ക് കോടതി സംരക്ഷണം നൽകുന്നില്ലെന്നും രേണു അഗർവാൾ ചൂണ്ടികാട്ടി.

ഹർജിക്കാരി ഭർത്താവിൽ നിന്ന് വിവാഹമോചനത്തിനുള്ള ഉത്തരവ് വാങ്ങാതെയാണ് ലിവ് ഇൻ റിലേഷൻഷിപ്പിൽ ഏർപ്പെട്ടിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.മുസ്ലീം നിയമമനുസരിച്ച്, വിവാഹിതയായ സ്ത്രീക്ക് വിവാഹജീവിതത്തിൽ നിന്ന് പുറത്തുപോകാൻ കഴിയില്ല, അതിനാൽ ഈ മുസ്ലീം സ്ത്രീയുടെ ഈ പ്രവൃത്തിയെ ‘സീന’, ‘ഹറാം’ എന്നിങ്ങനെ നിർവചിക്കുന്നുവെന്നും കോടതി പറഞ്ഞു.

 

 

 

Allahabad High Court haram muslim woman