/kalakaumudi/media/post_banners/565b213748648e51c7b930229de6684f6f8b15af20fe4a57ae9b9775de2ae6e9.jpg)
കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരി അബിഗേൽ സാറയ്ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയതിനിടെ മറ്റൊരു തട്ടിക്കൊണ്ടുപോകാൻ ശ്രമത്തിന്റെ വിവരം കൂടി പുറത്ത് വരുന്നു.
ഓയൂരിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെയാണ് മറ്റൊരു കുട്ടിയെ കൂടി തട്ടികൊണ്ടുപോകാൻ ശ്രമം നടന്നതെന്നാണ് പരാതി. തിങ്കളാഴ്ച സൈനികൻ ബിജുവിന്റെ വീട്ടില്‍ അജ്ഞാത സംഘമെത്തിയെന്നാണ് പരാതി. കുട്ടി ബഹളം വെച്ചപ്പോൾ ഇവര്‍ രക്ഷപ്പെട്ടെന്നും വീട്ടമ്മ പറയുന്നു.
തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു സംഭവം. മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോഴാണ് ഷോൾ ഉപയോഗിച്ച് മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുക്ഷനും വീടിന് പരിസരത്ത് നിക്കുന്നത് കണ്ടത്. ആരാണ് എന്ന് കുട്ടി ഉറക്കെ ചോദിച്ചപ്പോള്‍ അവര്‍ ഓടി പോയെന്നും വീട്ടമ്മ ചിത്ര പറഞ്ഞു.
ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു.