/kalakaumudi/media/post_banners/435f79736c5888068fed6df003d1721b520de2e4042ee94b9c27a469c6b478e5.jpg)
ആലപ്പുഴ; എറണാകുളം മഹാരാജാസ് കോളജ് മുന്‍ പ്രന്‍സിപ്പലും സഭാചരിത്ര പണ്ഡിതനുമായ ഷെവലിയര്‍ പ്രഫ.ഏബ്രഹാം അറയ്ക്കല്‍ (87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി 10.30 നായിരുന്നു അന്ത്യം.
എറണാകുളം മഹാരാജാസ് കോളജ്, പാലക്കാട് ഗവ.വിക്ടോറിയ കോളജ്, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ പദവി വഹിച്ചിട്ടുള്ള പ്രഫ.എബ്രഹാം അറയ്ക്കല്‍, സഭാ ചരിത്രകാരന്‍, ലേഖകന്‍, നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1958ല്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്നു ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. ചെന്നൈയിലെ ലയോള കോളജിലെ ഫിസിക്സ് ഡിപ്പാര്‍ട്ട്‌മെന്റിലും കൊല്ലം ഫാത്തിമ കോളജിലും ജോലി ചെയ്തു. 1959-ല്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നു. പാലക്കാട് ചിറ്റൂര്‍, എറണാകുളം, തിരുവനന്തപുരം, തൃപ്പൂണിത്തുറ, കാസര്‍കോട് എന്നിവിടങ്ങളിലെ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ലക്ചററായും പ്രഫസറായും ജോലി ചെയ്തു. 2007ല്‍ പ്രഫ.ഏബ്രഹാം അറയ്ക്കലിനെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഷെവലിയര്‍ പദവി നല്‍കി ആദരിച്ചു.