/kalakaumudi/media/post_banners/d500be8684a18e4fc8830addcc2efafa57b44da81bb19ca9a0733df85d216fdd.jpg)
അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ എ ഉള്‍പ്പെടെ 4 ടെര്‍മിനലുകള്‍ നവംബര്‍ 1 മുതല്‍ 14 വരെ ഒരേസമയം പ്രവര്‍ത്തിക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍.
15 മുതല്‍ മുഴുവന്‍ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്നു മാത്രമായിരിക്കും സര്‍വീസ് നടത്തുകയെന്നും അവര്‍ അറിയിച്ചു. അടുത്ത മാസം 1ന് തുറക്കുന്ന പുതിയ ടെര്‍മിനലിന്റെ പ്രചാരണാര്‍ഥം നിങ്ങളുടെ ടെര്‍മിനല്‍ പരിശോധിക്കുക എന്ന പേരില്‍ ആരംഭിച്ച ക്യാംപെയിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ദിവസങ്ങളില്‍ യുഎഇയിലേക്ക് എത്തുന്നവരും അവിടെ നിന്ന് പുറപ്പെടുന്നവരും അതത് എയര്‍ലൈനുകളുമായോ എയര്‍പോര്‍ട്ടുമായ ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചു.
www.abudhabiairport.ae വെബ്‌സൈറ്റില്‍ വിമാനത്തിന്റെ സമയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. നവംബറിലെ ആദ്യ 2 ആഴ്ചകള്‍ മുഴുവന്‍ ടെര്‍മിനലുകളും പ്രവര്‍ത്തിക്കുന്നതുകൊണ്ട് വിവിധ എയര്‍ലൈനുകളിലെ യാത്രക്കാര്‍ ഏതു ടെര്‍മിനലിലേക്കാണ് പോകേണ്ടത് എന്നതു സംബന്ധിച്ച വിവരം സൈറ്റില്‍ ലഭിക്കും.
ഗൂഗിള്‍ മാപ്സ്, വേസ് തുടങ്ങിയ മാപ്പ് ഉപയോഗിച്ച് പുതിയ ടെര്‍മിനലില്‍ എത്താം. ഇ10, ഇ11 ഹൈവേകളിലും വിമാനത്താവളത്തിനു സമീപമുള്ള മറ്റു റോഡുകളിലും പുതിയ ടെര്‍മിനലിലേക്കുള്ള ദിശാസൂചിക സ്ഥാപിച്ചിട്ടുണ്ട്.
കയാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി അബുദാബി എയര്‍പോര്‍ട്ടിലെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഫ്രാങ്ക് മക്രോറി പറഞ്ഞു.
വിവിധ ടെര്‍മിനലുകള്‍ക്കിടയില്‍ സൗകര്യപ്രദമായി സഞ്ചരിക്കാന്‍ ഇന്റര്‍-ടെര്‍മിനല്‍ ഷട്ടില്‍ ബസുകളും സര്‍വീസ് നടത്തും.