അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു

ക്ഷേത്ര ദർശനം നടത്തണമെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. ക്ഷേത്രത്തിൻറെ വെബ്സൈറ്റ് വഴിയോ ഫെസ്റ്റിവൽ ഓഫ് ഹാർമണി എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്

author-image
Greeshma Rakesh
New Update
അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു

അബുദബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിർ പൊതുജനങ്ങൾക്കായി തുറന്നു. വെള്ളിയാഴ്ച മുതല്ലാണ് പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്ന് നൽകിയത്.ഫെബ്രുവരി 14നാണ് നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 15 മുതൽ 29 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും വിഐപി അതിഥികൾക്കും ക്ഷേത്ര ദർശനത്തിന് അനുമതി നൽകിയിരുന്നു,

 

ക്ഷേത്ര ദർശനം നടത്തണമെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. ക്ഷേത്രത്തിൻറെ വെബ്സൈറ്റ് വഴിയോ ഫെസ്റ്റിവൽ ഓഫ് ഹാർമണി എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.അതെസമയം ക്ഷേത്രം സന്ദർശിക്കുന്നതിന് ഫീസ് ഈടാക്കില്ല. തിങ്കളാഴ്ച ദിവസങ്ങളിൽ ദർശനം അനുവദിക്കുന്നതല്ല. രാവിലെ ഒമ്പത് മണി മുതൽ രാത്രി എട്ട് മണിവരെയാണ് ക്ഷേത്ര ദർശന സമയപരിധി. എല്ലാ മതക്കാർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ്.

യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ 27 ഏക്കർ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ബാപ്സ് എന്നറിയപ്പെടുന്ന ‘ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത’ ആണ് ക്ഷേത്രം നിർമ്മിച്ചത്. അബു മുറൈഖയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളും ഉപയോഗിച്ചാണ് നിർമ്മാണം. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉൾക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്. ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നുളള മറ്റ് വിവരണങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ കൊത്തുപണിയിൽ വന്നിട്ടുണ്ട്. രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്. രണ്ടായിരത്തോളം ശില്പികളാണ് ക്ഷേത്ര നിർ‌മാണത്തിൽ പങ്കാളികളായത്.

narendra modi abu dhab hindu temple BAPS Hindu Mandir